എഡിറ്റര്‍
എഡിറ്റര്‍
വരുന്നു ഷോലെയുടെ 3ഡി രൂപം
എഡിറ്റര്‍
Wednesday 19th June 2013 10:26am

sholay

പുറത്തിറങ്ങി 28 വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും പുതുമയോടെ നില്‍ക്കുന്ന ചിത്രമാണ് ഷോലെ. അങ്ങനെയൊരു ചിത്രം വീണ്ടും എത്തുന്നു എന്ന് പറഞ്ഞാലോ?

പറഞ്ഞ് വരുന്നത് ഷോലെയുടെ റീമേക്കിനെ കുറിച്ചല്ല, ആ പഴയ ഗബ്ബര്‍സിങ്ങിന്റെ കഥ വീണ്ടും അഭ്രപാളിയിലെത്തുന്നു 3ഡി ഫോര്‍മാറ്റില്‍. അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ഗബ്ബര്‍ സിങ്ങുമെല്ലാം വീണ്ടും എത്തുന്നു, കൂടുതല്‍ മിഴിവോടെ.

Ads By Google

1975 ല്‍ രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രമാണ് ഷോലെ. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, അംജദ് ഖാന്‍, ഹേമലത, ജയ ബാധുരി എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു.

പഴയ ഹിറ്റ് ചിത്രത്തിന്റെ 3ഡി പതിപ്പ് ഒരുക്കുമ്പോള്‍ പ്രൗഢി ഒട്ടും കുറയാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കഠിന ശ്രമത്തിലാണ്. ചിത്രത്തിലെ പ്രധാന താരങ്ങളായ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ചേര്‍ന്നാണ് ചിത്രത്തിന്റെ സ്‌ക്രീനിങ് നടത്തുന്നത് എന്നാണ് അറിയുന്നത്.

പുതിയ തലമുറയ്ക്ക് പഴയ ക്ലാസിക് ചിത്രങ്ങളെ കുറിച്ച് മനസ്സിലാക്കികൊടുക്കുന്നതിന് വേണ്ടിയാണ് ഷോലെയുടെ 3ഡി പതിപ്പ് പുറത്തിറക്കുന്നതെന്നാണ് അണിയറയിലുള്ളവര്‍ പറയുന്നത്.

Advertisement