Categories

Headlines

സായിബാബയുടെ വസതിയില്‍ 98 കി.ഗ്രാം സ്വര്‍ണ്ണവും 307കി.ഗ്രാം വെള്ളിയും കണ്ടെടുത്തു

saibabaപുട്ടപര്‍ത്തി: സത്യസായിബാബയുടെ വസതിയില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും കണ്ടെടുത്തു. സായി ബാബയുടെ വസതിയില്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് 98 കിലോഗ്രാം സ്വര്‍ണ്ണവും 307 കിലോഗ്രാം വെള്ളിയും 11.56 കോടി രൂപയും കണ്ടെടുത്തത്. ബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തിലെ പ്രത്യേക അറകളില്‍ നിന്നാണ് സ്വര്‍ണ്ണവും കോടികളും കണ്ടെത്തിയത്.

അടുത്തിടെ അന്തരിച്ച സായിബാബയുടെ യജുര്‍വേദ മന്ദിരത്തിലാണ് പരിശോധന നടത്തിയത്. സായിബാബ താമസിച്ചിരുന്നതും ഇതേ മന്ദിരത്തിലായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി എ.പി.മിശ്ര, കര്‍ണാടക ഹൈക്കോടതി ജഡ്ജി വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രസ്റ്റ് അംഗങ്ങള്‍ കണക്കെടുപ്പ് നടത്തിയത്.

സായിബാബയുടെ വില്‍പത്രമൊന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. ഇവിടെ നിന്ന് ലഭിച്ച പണം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് ട്രസ്റ്റി അംഗവും ബാബയുടെ ബന്ധുവുമായ ആര്‍.ജെ.രത്‌നാകര്‍ പറഞ്ഞു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്ന നിലപാടിന്റെ ഭാഗമായാണ് സ്വത്ത് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം യജുര്‍വേദ മന്ദിരം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബ ഏപ്രില്‍ 24നാണ് അന്തരിച്ചത്.

One Response to “സായിബാബയുടെ വസതിയില്‍ 98 കി.ഗ്രാം സ്വര്‍ണ്ണവും 307കി.ഗ്രാം വെള്ളിയും കണ്ടെടുത്തു”

  1. Buying Gold Online

    The price of gold is still going up and I want to buy some NOW! Where and how do I do this? HELP!.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ