Categories

ഒമ്പത് വിക്കറ്റ് ജയത്തില്‍ ഓസീസ് ഫൈനലില്‍

australiaസെഞ്ചൂറിയന്‍: ചാംപ്യന്‍സ്‌ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്‍പതു വിക്കറ്റിനു പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 258 റണ്‍സ് നേടി. മത്സരം അവസാനിക്കാന്‍ 8.1 ഓവര്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മറികടന്നു. ഷെയ്ന്‍ വാട്ട്‌സനാണു മാന്‍ ഓഫ് ദ് മാച്ച്.

ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെയും (111) ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്ട്‌സന്റെയും (132) സെഞ്ചുറിയുടെ മികവിലാണ് ഓസീസ് ജയിച്ചു കയറിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് രണ്ടാം സെമിയില്‍ ഇന്ന് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ നേരിടും. ജോഹന്നാസ്ബര്‍ഗില്‍ വൈകിട്ട് ആറിനാണ് മല്‍സരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.