Categories

Headlines

എ.പി.എല്‍ കുടുംബങ്ങള്‍ക്കും സബ്‌സിഡിയില്‍ ഒമ്പത് സിലിണ്ടര്‍

തിരുവനന്തപുരം: വര്‍ഷത്തില്‍ ഒന്‍പത് പാചക വാതക സിലിണ്ടര്‍ എ.പി.എല്‍, ബി.പി.എല്‍ വിത്യാതസമില്ലാതെ സബ്‌സിഡിയോടെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സബ്‌സിഡി ആറ് സിലിണ്ടറിന് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയതോടെ നേരത്തെ ബി.പി.എല്‍ വിഭാഗത്തിന് മാത്രം ഒമ്പത് സിലിണ്ടര്‍ സബ്‌സിഡിയോടെ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. യു.ഡി.എഫിന്റെ ശുപാര്‍ശ പരിഗണിച്ചാണ് എല്ലാ വിഭാഗങ്ങള്‍ക്കും പരമാവധി ഒമ്പത് സിലിണ്ടര്‍ വരെ സബ്‌സിഡി നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Ads By Google

പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കിയാല്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വീട്ടില്‍ ഒരു കണക്ഷനേ അനുവദിക്കൂ. പെട്രോളിയം കമ്പനികളുമായി ആലോചിച്ച് സബ്‌സിഡി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കും. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ സംബന്ധിച്ച് തര്‍ക്കം വന്നാല്‍ വൈദ്യുതി കണക്ഷന്‍ തെളിവായി എടുക്കും. പുതിയ കണക്ഷനുകള്‍ക്കും ഇത് ബാധകമായിരിക്കും.

Tagged with: |


നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട