മസ്‌ക്കറ്റ്: ഒമാനിലെ സ്വഹാറിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികളടക്കം ഒന്‍പതുമലയാളികള്‍ മരിച്ചു. രണ്ടു കുടുംബങ്ങളില്‍പ്പെട്ട ബന്ധുക്കളാണ് മരിച്ചത്. കണ്ണൂര്‍, കുറ്റിപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

Ads By Google

ഒമാനിലെ ഹൈമയിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറം സ്വദേശി മുസ്തഫയും കുടുംബവും മട്ടന്നൂര്‍ സ്വദേശി ഖാലിദ് മൗലവിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പെരുന്നാള്‍ അവധി കഴിഞ്ഞ് സലാലയില്‍ നിന്നും മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹമ്മറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.