Categories

അ­മേ­രി­ക്ക­യില്‍ ഡ്രൈ­വര്‍ എ­ട്ടു­പേ­രെ വെ­ടി­വ­ച്ചു­കൊ­ന്ന് ആ­ത്മ­ഹ­ത്യ­ചെ­യ്തു

മാ­ഞ്ച­സ്റ്റര്‍: അമേരി­ക്ക­യി­ലെ മാ­ഞ്ച­സ്റ്റ­റി­ന­ടുത്ത് ഡ്രൈവര്‍ എ­ട്ടു സ­ഹ­പ്ര­വര്‍­ത്തകരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരി­ച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രണ്ടുപേര്‍ക്ക് പരി­ക്കു­ണ്ട്

ഹര്‍ട്ട് ഫോള്‍സ് ഡിസ്ര്ടിബ്യൂട്ടേഴ്‌സ് എന്ന ബിയര്‍ വിതരണ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന ഒമര്‍ തോണ്‍­ടണ്‍ ആണ് കൊലപാതകങ്ങള്‍ക്ക്‌ശേഷം ജീവനൊടുക്കി­യ­തെ­ന്ന് പോ­ലി­സ് അ­റി­യി­ച്ചു.
അച്ചടക്ക നടപടി നേരിടുന്ന 34കാരനായ തോണ്‍ടണോട് അധികൃതര്‍ രാ­ജിവയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അക്രമിയടക്കം ഒമ്പതുപേരാണ് വെടിവെപ്പില്‍ മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടക്കുമ്പോള്‍ അന്‍പതിനും എഴുപതിനുമിടയില്‍ തൊഴിലാളികള്‍ സ്ഥ­ല­ത്തുണ്ടായിരുന്നു. രാവിലെ തൊഴിലാളികള്‍ ഷിഫ്റ്റ് മാറുമ്പോഴാണ് വെടിവെ­പ്പുണ്ടായതെന്ന് വിതരണക്കമ്പനി ഡയറക്ടര്‍ ബ്രെറ്റ്‌ഹോളന്‍ഡര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.