ജയ്പൂര്‍: പശുവിനെ കൊന്നെന്നാരോപിച്ച് ജയ്പൂരില്‍ സര്‍ക്കാര്‍ വാഹനം തകര്‍ക്കുകയും സംഘര്‍ഷം സൃഷഅടിക്കുകയും ചെയ്ത ഒമ്പത് ഗോരക്ഷാ പ്രവര്‍ത്തകരെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്സ്റ്റ് ചെയ്തത.


Also Read: ‘ദപുദേവിയുടെ മകള്‍ക്ക് ഇനി പഠിക്കാം’; മൂന്നാം വയസ്സിലെ വിവാഹം പതിനാലു വര്‍ഷത്തിനുശേഷം റദ്ദ് ചെയ്ത് രാജസ്ഥാന്‍ കുടുംബകോടതി


പശുവിനെ ചികിത്സിക്കാനായി എത്തിയ സംഘം വൈകിയതിനെത്തുടര്‍ന്ന് ആംബുലന്‍സിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. ഇതേത്തുടര്‍ന്ന് റോഡ് ഉപരോധിച്ച സംഘം ആംബുലന്‍സിനെതിരെയും, മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണം നടത്തുകയായിരുന്നു.

മൃഗസംരക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ യുടെ ആംബുലന്‍സാണ് തകര്‍ക്കപ്പെട്ടത്. മാത്രമല്ല ആംബുലന്‍സിലുണ്ടായിരുന്ന അവശനിലയില്‍ ഉണ്ടായിരുന്ന നായയ്ക്കും ഗോരക്ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.ഗോരക്ഷകരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയരുന്നുണ്ട്. മൃഗ സ്നേഹമല്ല മതം മാത്രമാണ് ഗോരക്ഷകരുടെ ലക്ഷ്യമെന്നും സാമൂഹിക മാധ്യമങ്ങിലുടെ വിമര്‍ശനമുയരുന്നുണ്ട്.


Dont Miss: ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


എന്നാല്‍ അറസ്റ്റു ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൂന്ന് വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് ഗോരക്ഷ പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോരക്ഷ വിഷയവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. മുസ്ലിം- ദളിത് വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് ഗോരക്ഷാ അജന്‍ഡ നടപ്പാക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.