Categories

സിറിയയില്‍ 88 പ്രക്ഷോഭകര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

syriaദമാസ്‌കസ്: സിറിയയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 88 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചനമസ്‌കാരത്തിനു ശേഷമാണ് പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങിയത്.

പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാസൈന്യം വെടിയുതിര്‍ക്കുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇസാരയില്‍ നിന്നുമാത്രമായി 15 പേരാണ് വെടിയേറ്റുമരിച്ചത്. ഡൗമ, ദമാസ്‌കസിനടുത്തുള്ള സമാല്‍ക, സിറിയയിലെ മൂന്നാമത്തെ വലിയ സിറ്റിയായ ഹോംസ്, ഡാര, മോഡാമിയ എന്നീ പ്രദേശങ്ങളിലാണ് പ്രക്ഷോഭകര്‍ മരിച്ചുവീണത്.

സമാധനപരമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയവര്‍ക്കതിരെ സൈന്യം വെടിമരുന്ന് പ്രയോഗിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാരിലൊരാളായ ഹസേം പറയുന്നു.

നാല് പതിറ്റാണ്ടുകളായി രാജ്യത്തു നിലനിന്നിരുന്ന അടിയന്തരാവസ്ഥ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 300ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.