എഡിറ്റര്‍
എഡിറ്റര്‍
നല്ല ചെറുക്കനാ മുഖത്ത് നല്ല ചൈതന്യമുണ്ട് ; ആദ്യമായി മമ്മൂട്ടിയെ കണ്ട 84 കാരിയായ അമ്മൂമ്മയുടെ വാക്കുകള്‍ – വീഡിയോ
എഡിറ്റര്‍
Wednesday 8th February 2017 11:42pm

84
പെട്ടെന്ന് വഴിയില്‍ വച്ച് മമ്മൂട്ടിയേയോ മോഹന്‍ലാലിനേയോ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. തീര്‍ച്ചയായും ഓടി അരികിലെത്തും. ഒരു നോക്ക് കാണാനും ഒന്ന് തൊടാനുമായി. ആ വികാരത്തിന് പ്രായഭേദമില്ല. അങ്ങനെ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടതിന്റെ അനുഭവും 84 കാരിയായ അമ്മൂമ്മ പങ്ക് വയ്ക്കുകയാണ് ഈ വീഡിയോയില്‍.

കാറില്‍ സഞ്ചരിക്കവെയായിരുന്നു മമ്മൂട്ടിയെ അമ്മൂമ്മ കണ്ടത്. കാറ് നിര്‍ത്തിയ മെഗാസ്റ്റാര്‍ തന്നോട് കുറേ നേരം സംസാരിച്ചതായും അമ്മൂമ്മ പറയുന്നു.

തോപ്രാംകുടിയിലേക്ക് പോകവെയാണ് മമ്മൂട്ടിയെ കണ്ടത്. കാറിലായിരുന്നു. കൂടെ ഒരു ഫോട്ടോ പിടുത്തക്കാരനും ഉണ്ട്. മമ്മൂട്ടിയേ എന്ന് വിളിച്ചപ്പോള്‍ കാറില്‍ നിന്നും കുനിഞ്ഞെഴുന്നേറ്റു. ഒത്തിരി കാര്യം സംസാരിച്ചു. അമ്മൂമ്മ പറയുന്നു.

മുഖത്ത് നല്ല ചൈതന്യമുണ്ട്. മമ്മൂട്ടി നല്ല ചെറുക്കനാ. അമ്മച്ചി മിടുക്കിയാണല്ലോ എന്ന് പറഞ്ഞു. മമ്മൂട്ടിയെ കുറിച്ച് വാചാലയാവുകയാണ് അമ്മൂമ്മ. എത്ര വയസുണ്ടെന്ന് ചോദിച്ചു. അപ്പോള്‍ 84 എന്ന് മറുപടി കൊടുത്തു. തലയില്‍ കൈവച്ചു കൊണ്ട് ദൈവാധീനമെന്നായിരുന്നു മറുപടി. പിന്നെ കണ്ണ് കാണാമോ വടിയില്ലാതെ നടക്കുമോ എന്നൊക്കെ ചോദിച്ചതായും അവര്‍ പറയുന്നു.


Also Read: എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രസക്തി നഷ്ടമായ സംഘടനകള്‍, വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു ; പിരിച്ചു വിടണമെന്ന് കെ.സുരേന്ദ്രന്‍


ലൗഡ് സ്പീക്കര്‍, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇടുക്കിക്കാരനായി വേഷമിടുന്ന ശ്യാംധര്‍ ചിത്രത്തിന് വേണ്ടിയാണ് മെഗാസ്റ്റാര്‍ തോപ്രാംകുടിയിലെത്തിയത്. മമ്മൂട്ടിയെ കണ്ട അമ്മൂമ്മയുടെ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ചത് റോബര്‍ട്ട് കുര്യാക്കോസാണ്.

Advertisement