ന്യൂദല്‍ഹി: സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ സി ബി ഐക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ജസ്റ്റിസ് പി സദാശിവവും ബി എസ് ചൗഹാനും അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 84 ല്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരേ തെളിവുകളില്ലെന്നും ആരോപിച്ചായിരുന്നു സജ്ജന്‍ കുമാര്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരേയുള്ള നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.