ബംഗളൂരു: രാജ്യത്ത് നിലവാരമില്ലാത്തതും അഡ്മിഷന്‍ നടക്കാത്തതുമായ 800 കോളേജുകള്‍ പൂട്ടുമെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍(എ.ഐ.സി.റ്റി.ഇ). പല കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ഓരോ വര്‍ഷവും നൂറോളം സീറ്റുകള്‍ ഇവിടങ്ങളില്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും എ.ഐ.സി.റ്റി.ഇ ചെയര്‍മാന്‍ അനില്‍ ദത്താത്രേയ പറഞ്ഞു.


Also Read: ‘കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 5000ലേറെ ഹിന്ദുക്കള്‍’; മലബാര്‍ ലഹളയുടെ പേരില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


ഇത്തരത്തിലുള്ള കോളേജുകളാണ് പൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രേഖപ്പെടുത്തുന്നതും തുടര്‍ച്ചയായ അഞ്ച് വര്‍ഷം അഡ്മിഷനില്‍ 30 ശതമാനം കുറവ് വരുത്തുന്നതുമായ കോളേജുകള്‍ പൂട്ടണമെന്നാണ് കൗണ്‍സില്‍ ചട്ടമെന്നും അതനുസരിച്ചാണ് നടപടിയെന്നും ദത്താത്രേയ പറഞ്ഞു.

സാധാരണ ഗതിയില്‍ സമീപത്തുള്ള എഞ്ചിനീയറിങ് കോളേജുകളുമായി ലയിപ്പിക്കാനാണ് എ.ഐ.സി.ടി.ഇ മുന്‍ഗണന നല്‍കുക. അടച്ചുപൂട്ടണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുക വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


ഇത്തരത്തില്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 450 കോളേജുകള്‍ പൂട്ടാനാണ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 20 കോളേജുകള്‍ കര്‍ണാടകയിലാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോളേജുകളൊന്നും അടച്ച് പൂട്ടേണ്ടുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.