ന്യൂദല്‍ഹി: എല്‍.കെ അദ്വാനി രാഷ്ട്രപതിയാകാനാണ് 80 ശതമാനം ബി.ജെ.പിക്കാരും ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹയുടെ പ്രതികരണം.

മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയെ പാര്‍ട്ടിയില്‍ ഒതുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് രണ്ട് എം.പിമാര്‍ മാത്രമുള്ളപ്പോള്‍ ചേര്‍ന്ന താനെന്തിന് പാര്‍ട്ടി വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കും; ഉത്തരവ് പുനഃപരിശോധിക്കാന്‍ നിയമ നടപടിയുണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍


‘എന്റെ ആദ്യത്തേയും അവസാനത്തേയും പാര്‍ട്ടി ബി.ജെ.പിയാണ്. പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് ഞാന്‍.’

രണ്ടു പേരുടെ സൈന്യമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അമിത് ഷായേയും നരേന്ദ്ര മോദിയേയും ഉദ്ദേശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചിട്ട് ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.