Categories

അച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു

alchohol

പത്തനാപുരം: അച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച് എട്ടുവയസ്സുകാരനായ മകന്‍ മരിച്ചു.

പത്തനാപുരം മഞ്ഞക്കാലായിലാണ് സംഭവം.  പത്തനാപുരം മഞ്ഞക്കാല സ്വദേശി ജിതിന്‍ ആണ് ഇന്ന് രാവിലെ മരിച്ചത്.

അമിതമായി മദ്യം അകത്തുചെന്നതാണ് മരണകാരണമെന്നാണ് സൂചന. വീട്ടില്‍ സൂക്ഷിച്ച മദ്യമാണ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് അച്ഛന്‍ വാങ്ങിവച്ച ഫുള്‍ ബോട്ടില്‍ മദ്യം കുട്ടി കഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

400 മില്ലിയോളം മദ്യം കുട്ടിയുടെ ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്തായിരുന്നു കുട്ടി മദ്യം എടുത്ത് കഴിച്ചത്.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Tagged with: