ശ്രീനഗര്‍: വെള്ളിയാഴ്ച തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ നടന്ന രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ എട്ടു തീവ്രവാദികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

കുപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേനയാണ് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്. വെള്ളിയാഴ്ച ഒരു സംഘം നുഴഞ്ഞു കയറാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യം ചെയ്ത പ്പോള്‍ സംഘം സേനയെ വളയുകയും തടര്‍ന്ന് സേനാംഗങ്ങള്‍ ഇവരെ നേരിടുകയായിരുന്നുവെന്നും സംഭവത്തില്‍ അഞ്ചു നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടതായും ലഫ്റ്റനന്റ് കേണല്‍ ജെ എസ് ബ്രാര്‍ പറഞ്ഞു. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ ഗാന്ദേര്‍ബെല്‍ ജില്ലയില്‍ അഖല്‍ ഗ്രാമത്തിലുണ്ടായ എറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളും ഒരു പോലിസുകാരനും കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് സുരക്ഷാ സേന വീടുവളയുകയായിരുന്നു.