എഡിറ്റര്‍
എഡിറ്റര്‍
മസ്തിഷ്‌കാഘാതത്തിന്റെ എട്ട് സൂചനകള്‍
എഡിറ്റര്‍
Wednesday 29th January 2014 1:47pm

brain-stroke

രക്തത്തിന്റെ ഒഴുക്ക് കുറയുമ്പോഴോ പ്രവാഹത്തിന് തടസ്സം നേരിടുമ്പോഴോ ആണ് ബ്രെയിന്‍ സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം സംഭവിക്കുക.

എന്നാല്‍ സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങള്‍ക്കും മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളെന്തെന്നോ ഇതിനുള്ള പ്രതിവിധിയെന്തെന്നോ ഒന്നും അറിയാത്തവരാണ്.

കൊളസ്‌ട്രോള്‍, അമിതസമ്മര്‍ദ്ദം, പുകവലി, അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും മസ്തിഷ്‌കാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍

മസ്തിഷ്‌കാഘാതത്തിന്റെ അപായസൂചനകള്‍ അഥവാ ലക്ഷണങ്ങള്‍ ആണ് ഇവിടെ പറയുന്നത്.

1)മുഖം ഒരുവശത്തേക്ക്‌കോടുക:

മുഖംഒരു വശത്തേക്ക് കോടുകയോ തൂങ്ങുകയോ  ചെയ്യുന്നത് മസ്തിഷ്‌കാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്.

മുഖം കോടുന്നതിനൊപ്പം ഒരു വശം തരിക്കുകയും ചിരിക്കാനോ സംസാരിക്കാനോ കഴിയാതെ വരികയും ചെയ്യും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതുണ്ട്.

2)കൈകളില്‍ ബലക്ഷയം:

മസ്തിഷ്‌കാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് കൈകള്‍ക്കുണ്ടാകുന്ന തരിപ്പും ബലക്ഷയവും. ലക്ഷണങ്ങള്‍ക്കൊപ്പം കൈകള്‍ ഉയര്‍ത്താനോ കൈകള്‍ കൊണ്ട് എന്തെങ്കിലും പ്രവൃത്തി ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുകയും ചെയ്യും.

3)സംസാരിക്കാനുള്ള ബുദ്ധിമുട്ട്:

സ്‌ട്രോക്ക് രോഗികള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. സംസാരിക്കാനാവശ്യപ്പെട്ടാല്‍ നാവ് കുഴയുകയും തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാതെ വരികയും ചെയ്യും.

4) ബാലന്‍സ് നഷ്ടമാകല്‍:

മസ്തിഷ്‌കാഘാതത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ബാലന്‍സ് നഷ്ടപ്പെടുന്നത്. ശരീരത്തെ താങ്ങാന്‍ കഴിയാതെ വരികയും ചലിക്കാന്‍ കഴിയാതെ വരികയും നടക്കുമ്പോള്‍ വീഴാന്‍ പോവുകയും ചെയ്യും.

5) അമിതമായ തലവേദന: പെട്ടെന്ന് ഒരു കാരണവുമില്ലാതെ തല വിങ്ങുന്നത് മസ്തിഷ്‌കാഘാതത്തിന് മുന്നോടിയായി വരുന്ന രോഗമാണ്.

കൂടാതെ ഹ്രസ്വ കാല ഓര്‍മ്മ നശിക്കുന്നതും കണ്ണിന്റെ കാഴ്ച്ചക്കുറവുമെല്ലാം മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

Advertisement