എഡിറ്റര്‍
എഡിറ്റര്‍
ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി സൈന്യം പൊലീസുകാരെ മര്‍ദ്ദിച്ചു
എഡിറ്റര്‍
Saturday 22nd July 2017 2:00pm


ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൊലീസ് സ്റ്റേഷനില്‍ കയറി സൈനികര്‍ പൊലീസുകാരെ ആക്രമിച്ചു. ഗുന്ദ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് സൈന്യത്തിന്റെ അതിക്രമം. ആക്രമണത്തില്‍ എട്ടുപൊലീസുകാര്‍ക്ക് പരുക്കേറ്റു.

ഗന്ദര്‍ബല്‍ ജില്ലയിലെ 24 ആര്‍.ആറിലെ പട്ടാളക്കാരാണ് അക്രമമഴിച്ചുവിട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ മടങ്ങിവരുന്ന വഴിയിലൂടെ യൂണിഫോമില്ലാതെ വന്ന സൈനികരെ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

അടുത്തിടെ അമര്‍നാഥ് യാത്രികര്‍ക്കെതിരെ ആക്രമണമുണ്ടായതിനു ശേഷം രാത്രി സമയങ്ങളില്‍ യാത്ര അനുവദിക്കാറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഗുന്ദില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇവരെ തടഞ്ഞത്.


Must Read: ഷിഫ അല്‍ജസീറ ഉടമ മുഹമ്മദ് റബീഉള്ളയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കള്‍: സുഹൃത്തിന്റെ വെളിപ്പെടുത്തല്‍


ഇവര്‍ മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് അതിന് അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പൊലീസുകാരെ സൈനികര്‍ മര്‍ദ്ദിക്കുകയായിരുന്നു.

‘സമീപത്തെ ആര്‍മി ക്യാമ്പിലെ കമാന്റിങ് ഓഫീസറെ വിളിച്ച് ജവാന്മാരെ കൂട്ടികൊണ്ടുപോകാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന് ഒരു സംഘം പൊലീസ് സ്റ്റേഷനുള്ളിലേക്കു കടന്ന് പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ക്കുകയും രേഖകള്‍ കേടുവരുത്തുകയും ചെയ്തു.’ ഒരു പൊലീസുകാരന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement