എഡിറ്റര്‍
എഡിറ്റര്‍
മലയാളി വോട്ടുറപ്പിക്കാന്‍ 8 എം.എല്‍.എമാര്‍ ദില്ലിയില്‍ പ്രചാരണത്തിന്
എഡിറ്റര്‍
Sunday 24th November 2013 11:38am

8udfmla

ന്യൂദല്‍ഹി:  ദില്ലിയിലെ മലായാളികളുടെ വോട്ടുറപ്പിക്കാനായി സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്. മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് രാജ്യതലസ്ഥാനത്തെ നിര്‍ണായ സ്വാധീനമുള്ള മലയാളികളുടെ വോട്ടുറപ്പിക്കാനായി കേരളത്തില്‍ നിന്നുള്ള എട്ട് എം.എല്‍.എ മാരെ രംഗത്തിറക്കിയിരിക്കുന്നത്.

എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍, ഡൊമിനിക് പ്രസന്റേഷന്‍, പി.സി.വിഷ്ണുനാഥ്, വി.പി.സജീന്ദ്രന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് തെരഞ്ഞെടുപ്പ പ്രചാരണത്തിനായി ദില്ലിയിലെത്തിയിരിക്കുന്ന എം.എല്‍.എമാര്‍.

തിരഞ്ഞെടുപ്പ് പ്രചാരണവുമായി നൂറോളം കുടുംബയോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഡിസംബര്‍ രണ്ട് വരെ ഇവര്‍ ദില്ലിയിലുണ്ടാവുമെന്നാണ് വിവരം.

ഇവരെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും തലസ്ഥാനത്തെത്തുന്നുണ്ട്. ഈ മാസം 27. 28 തീയ്യതികളിലായാണ് ഇരുവരും ദില്ലിയില്‍ പ്രചാരണത്തിനിറങ്ങുക. ഒരു ലക്ഷത്തോളം മലയാളി വോട്ടര്‍മാര്‍ ദില്ലിയിലുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായ മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴഞ്ഞ ദിവസം വസതിയില്‍ വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് എന്‍.എസ്.എസ്സും എസ് .എന്‍. ഡി. പിയും കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.

Advertisement