ഗുവാഹട്ടി: അസമിലെ ബാര്‍പെട്ട ഫഖ്‌റുദ്ദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറിനിടെ 8 നവജാത ശിശുക്കള്‍ മരിച്ചു. ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും വ്യാഴാഴ്ച 3 കൂട്ടികളുമാണ് മരിച്ചത്. രണ്ട് കുട്ടികളുടെ നിലഗുരുതരമാണ്.

അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്..

ജനിച്ചപ്പോള്‍ തന്നെ പല കുട്ടികള്‍ക്കും തൂക്കം കുറഞ്ഞതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അമ്മമാരുടെ ആരോഗ്യക്കുറവും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ക്ക് 20 വയസ്സു മാത്രമായിരുന്നു പ്രായം. പ്രസവശേഷം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

രാജ്യത്ത് ശിശുമരണനിരക്ക് കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ആസാം. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വാ ശര്‍മ പറഞ്ഞു.