Categories

യു എ­സില്‍ കാ­റോ­ട്ട മല്‍­സ­ര­ത്തി­നി­ടെ അ­പക­ടം: എ­ട്ടു­മരണം

ലോസ്ആഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ നടന്ന ഓഫ് റോഡ് കാറോ­ട്ടമല്‍സരത്തിനിടെ കാണികള്‍ക്കിടയിലേയ്ക്കു കാര്‍ പാഞ്ഞു കയറി­യുണ്ടായ അപകടത്തില്‍ എട്ടു പേര്‍ കൊല്ല­പ്പെട്ടു. 12 പേര്‍ക്ക് പരിക്കേ­റ്റു.

ലോസ്ആഞ്ചല്‍സില്‍ നിന്നു 160 കിലോമീറ്റര്‍ അകലെ ലൂസേണ്‍ വാലിയ്ക്കു സമീപമാണ് കാറോ­ട്ടമല്‍സരം നടന്നത്. സാന്‍ഡിയാഗോ സ്വദേ­ശിയായ ബ്രെറ്റ് സ്ലോപ്പിയെന്ന 28 കാരന്‍ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിനിടയിലേയ്ക്കു പാഞ്ഞുകയറിയത്. സംഭവത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ട ഇയാള്‍ ജനരോക്ഷം ഭയന്ന് സംഭവസ്ഥലത്തു നിന്നു ഓടിരക്ഷപെട്ടതായി പോലിസ് പ­റ­ഞ്ഞു.

അതേസമയം, ഫെഡറല്‍ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റിന്റെ അനുവാദത്തോടെ സംഘടിപ്പിച്ച കാറോ­ട്ടമല്‍സരമായതി­നാല്‍ ഗതാഗത നിയമമനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലിസ് പറ­ഞ്ഞു.

80 കിലോമീറ്റര്‍ ഓഫ് റോഡ് കാറോ­ട്ടമല്‍സരം കാണാന്‍ ആയിരക്കണക്കിനു പേരാണ് എത്തിയിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ട്രാക്കിന്റെ പരിസരത്താണ് നിന്നിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നും കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.