എഡിറ്റര്‍
എഡിറ്റര്‍
യുവാവിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 15th March 2014 5:38pm

cpim

തൃശൂര്‍ : തൂശ്ശൂരില്‍ പെരിഞ്ഞനത്ത് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് സിപി ഐ എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറി രാമദാസനടക്കമുള്ളവരാണ് അറസ്റ്റിലായത്.

പെരിഞ്ഞനത്ത് നവാസിനെ വധിച്ച കേസിലാണ് അറസ്റ്റിലായത്.  ഗൂഡാലോചന നടന്നത് പെരിഞ്ഞനം സിപി ഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വച്ചായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. ബി.ജെ.പി-സിപി ഐ എം സംഘര്‍ഷത്തിനിടെ ആളുമാറിയാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു.

മാര്‍ച്ച് രണ്ടിന് പെരിഞ്ഞനം ജംക്ഷനു സമീപത്തുവച്ച് കാറിലെത്തിയ എട്ടംഗ മുഖംമൂടി സംഘം നവാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറിന്റെ നമ്പര്‍ പോലും ലഭിക്കാതിരുന്ന കുറ്റകൃത്യത്തില്‍ തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല. എന്നാല്‍ ആരുമായും ശത്രുതയില്ലാത്ത നവാസ് എങ്ങനെ കൊല്ലപ്പെട്ടെന്ന  അന്വേഷണത്തിനിടെയാണ് പെരിഞ്ഞനം പ്രദേശത്തു പതിവായി ഉണ്ടായിരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചത്.

ഒടുവില്‍ അന്വേഷണം 2008 ജൂലൈ 30നു ഡിവൈഎഫ്‌ഐ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.യു. ബിജുവിന്റെ കൊലപാതകക്കേസിലാണ് എത്തിയത്.

ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ കല്ലാടന്‍ ഗിരീഷ് ഇവിടെ സ്ഥിരമായി വരാറുണ്ടെന്നും പോലീസ് മനസിലാക്കി. തുടര്‍ന്നാണ് ഗിരീഷിനു വേണ്ടി പദ്ധതിയിട്ട കൃത്യത്തില്‍ നവാസ് ഇരയാവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.

Advertisement