ബുവനേശ്വര്‍: ഒറീസയിലെ ധിന്‍കിയാ പഞ്ചായത്തില്‍ 8പോലീസുകാരെ പോസ്‌കോ വിരുദ്ധ സമരസമിതി ബന്ധികളാക്കി. മണിക്കുറുകള്‍ക്ക് ശേഷം അവരെ വിട്ടയച്ചു. പോസ്‌കോയുടെ 52000 കോടി രൂപയുടെ സേറ്റീല്‍ പ്ലാന്റ് പദ്ധതിക്കെതിരെയാണ് ഒറീസയിലെ പാരദീപ്,ധിന്‍കിയാ പ്രദേശങ്ങളില്‍ പ്രക്ഷോഭം നടന്നുവരുന്നത്.

പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഇന്നലെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 2 മണിവരെ പ്രക്ഷോഭകാരികള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതി (പി.പി.എസ്.എസ്) ആണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഭയ് സാഹുവാണ് സമിതി പ്രസിഡന്റ്.

ഭൂമിപിടിച്ചെടുക്കല്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പോസ്‌കോപദ്ധതി പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പി.പി.എസ്.എസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പോലീസുകാരെ പ്രക്ഷോഭഭൂമിയിലേക്ക് അയക്കില്ലെന്ന് വാക്ക് തന്നിരുന്നു. പിന്നെ പോലീസുകാരെ എന്തിനാണ് പ്രക്ഷോഭഭൂമിയിലേക്ക് അയച്ചതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പോലീസുകാരെ തടഞ്ഞുവെയ്ക്കുന്നതിന് സ്ത്രീകളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. അതേസമയം പോസ്‌കോ പദ്ധതിയെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്നും അപലപിച്ചിട്ടുണ്ട്.