മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍. പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

‘ പുതിയ സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ എനിക്ക് നിറവേറ്റാനുണ്ട്. എന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിനും മഹാരാഷ്ട്രയിലെ എം എല്‍ എ മാരോടും നന്ദിയുണ്ട്’

‘മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം എന്നത് ഏറ്റവും സങ്കീര്‍ണമായ ചുമതലയാണ്. പുതിയ ചുമതല നിര്‍വ്വഹിക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. രാജ്യത്തിനും മഹാരാഷ്ട്രക്കുമായി എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.’

വിലാസ്‌റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, തുടങ്ങി പല നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കും’