Categories

തട്ടിപ്പ്: സൗദിയില്‍ 75 സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു

saudi-ministryറിയാദ്: വ്യാജ ഉത്പ്പന്നങ്ങള്‍ വില്‍ക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത 75 വെബ്‌സൈറ്റുകള്‍ സൗദി കോമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഡിപാര്‍ട്‌മെന്റ് നിരോധിച്ചു.

താത്ക്കാലികമായി ഉണ്ടാക്കിയ അക്കൗണ്ടുകള്‍ വഴി വ്യാജ രജിസ്‌ട്രേഷന്‍ ട്രേഡ് മാര്‍ക്ക് ഉണ്ടാക്കുകയും 36000ത്തില്‍പ്പരം പരസ്യങ്ങള്‍ പോസ്റ്റു ചെയ്യുകയും ചെയ്തതിനാണ് നടപടിയെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും വ്യാജ ഉത്പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നത് കനത്ത പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം തട്ടിപ്പില്‍ നിന്നും ഉപഭോക്താക്കളെ രക്ഷിക്കേണ്ടതുണ്ടെന്നും അതിനാലാണ് അക്കൗണ്ടുകള്‍ അടച്ചൂപൂട്ടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ലൈസന്‍സില്ലാത്ത വെബ്‌സൈറ്റുകള്‍ ആളുകള്‍ പിന്‍തുടരുതെന്നും അത്തരം വെബ്‌സൈറ്റുകളിലൂടെ ഇടപാടുകള്‍ നടത്തരുതെന്നും ജനങ്ങളോട് മന്ത്രാലയം നിര്‍ദേശിച്ചു.

ഇത്തരം സൈറ്റുകളില്‍ ഭൂരിപക്ഷവും അംഗീകൃതമല്ലാത്തവയും വ്യാപാര നാമങ്ങളോ സ്ഥിര വിലാസങ്ങളോ ഇല്ലാത്തവയാണെന്നും മന്ത്രാലയം പറയുന്നു. ഇത്തരം വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായി അഞ്ജാതരായ ഡ്രൈവര്‍മാരേയാണ് അവര്‍ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്ക് ലൈസന്‍സുള്ള ഏജന്റുമാരോ ഷിപ്പിങ് സംവിധാനമില്ലെന്നും മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കുന്നു.

Tagged with: