ബാംഗ്ലൂര്‍: വിവേക് ഒബ്‌റോയിയും പ്രിയങ്ക അല്‍വയും വിവാഹിതരായി. സിന്ധി ആചാരപ്രകാരമുള്ള വിവാഹത്തിനു ശേഷം ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു അനുബന്ധ ആഘോഷങ്ങള്‍.

മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ, ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി ആര്‍. അശോക്, സംവിധായകന്‍ മണിരത്‌നം, ഭാര്യ സുഹാസിനി, നടി സുസ്മിതാസെന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഞാറാഴ്ച മൂംബൈയില്‍ ബോളിവുഡിനായി റിസപ്ഷനും നടത്തുന്നുണ്ട്. സിനിമാനിര്‍മ്മാതാക്കളായ അപൂര്‍വ്വ ലാഖിയ, റാം ഗോപാല്‍ വര്‍മ, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചന്‍, ഡയ മിര്‍സ, എന്നിവര്‍ റിസപ്ഷനില്‍ പങ്കെടുക്കും.