മുംബൈ: ആത്മീയഗുരു അസറാം ബാപ്പുവിനെതിരെ 700 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസ്. മധ്യപ്രദേശില്‍, ഡല്‍ഹിപുണെ ചരക്കുഗതാഗത ഇടനാഴിയില്‍ ജയന്ത് വൈറ്റമിന്‍സ് ലിമിറ്റഡിന്റെ(ജെ.വി.എല്‍.) ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി 2000ല്‍ അസറാം ബാപ്പു തട്ടിയെടുത്തെന്നാണ് ആരോപണം.

Ads By Google

Subscribe Us:

2004 ല്‍ ക്രമക്കേടിന്റെ പേരില്‍ ബോംബെ ഓഹരിവിപണിയില്‍നിന്നു പുറത്താക്കപ്പെട്ട കമ്പനിയാണ് ജെ.വി.എല്‍. എന്നാല്‍, ആശാറാം ബാപ്പുവിനെതിരേ ജെ.വി.എല്‍. ഇതുവരെ പരാതി നല്‍കിയിട്ടില്ല. ജെ.വി.എല്ലിന്റെ ഒരു ഓഹരിയുടമയാണ് കമ്പനി സ്വത്തുക്കളില്‍ ദുര്‍ഭരണം നടത്തുകയാണെന്നാരോപിച്ച് കമ്പനികാര്യമന്ത്രാലയത്തിന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ എസ്.എഫ്.ഐ.ഒ.യ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

മധ്യപ്രദേശിലെ 700 കോടിയുടെ ഭൂമിതട്ടിപ്പുകേസില്‍ ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കമ്പനികാര്യമന്ത്രാലയത്തിന് കീഴിലെ ഗുരുതര വഞ്ചനക്കുറ്റ അന്വേഷണ കേന്ദ്രം(എസ്.എഫ്. ഐ.ഒ) ആവശ്യപ്പെട്ടു.

ദല്‍ഹി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് അസറാം ബാപ്പു നടത്തിയ പരാമര്‍ശം ഈയിടെ വിവാദത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കുമുണ്ടെന്നും അക്രമികളെ ‘സഹോദരാ’ എന്നു വിളിച്ച് ദയയ്ക്കുവേണ്ടി യാചിച്ചിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്നുവെന്നാണ് ബാപ്പു പറഞ്ഞത്.

എന്നാല്‍ പെണ്‍കുട്ടിയ്‌ക്കെതിരെ താന്‍ പരാമര്‍ശം നടത്തിയെന്ന് തെളിയിച്ചാല്‍ 50 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഇദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് തന്റെ പേരക്കുട്ടിയാവാനുള്ള പ്രായം മാത്രമേ ഉള്ളൂ. ആ കുട്ടിക്കുണ്ടായ അവസ്ഥയില്‍ ഞാന്‍ എങ്ങനെ ഇത്തരത്തില്‍ പ്രതികരിക്കും. മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു.

താന്‍ അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അസറാം ബാപ്പു വെല്ലുവിളിച്ചു.