Administrator
Administrator
എയര്‍ഇന്ത്യ പൈലറ്റുമാര്‍ സമരത്തില്‍
Administrator
Wednesday 27th April 2011 9:44am

700 Air India pilots strikeന്യൂദല്‍ഹി: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടങ്ങി. സമരത്തെത്തുടര്‍ന്ന് 650 അംഗങ്ങളുള്ള ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി. ശമ്പളവര്‍ദ്ധനവുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് പൈലറ്റുമാര്‍ മുന്നോട്ടു വെയ്ക്കുന്നത്. മണിക്കൂറടിസ്ഥാനത്തില്‍ ശമ്പളം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നിലവില്‍ മാസാടിസ്ഥാനത്തിലാണ് ഇവരുടെ ശമ്പളം. ഒരു വിഭാഗം പൈലറ്റുമാര്‍ക്ക് ഉയര്‍ന്ന ശമ്പളം കൊടുക്കുമ്പോള്‍ കുറഞ്ഞ ശമ്പളം തന്ന് തങ്ങളെ രണ്ടാംകിടയാക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ എ. ഭീന്ദര്‍ പറഞ്ഞു. കുറച്ച് മാസങ്ങളായി നടത്തിവരുന്ന ശമ്പളവര്‍ദ്ധനവിനുള്ള ചര്‍ച്ചകള്‍ ഇന്നലെ രാത്രി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം.
സമരംമൂലം എയര്‍ഇന്ത്യയുടെ സര്‍വീസുകള്‍ താറുമാറായി. രാവിലെ 11 മുതല്‍ മുംബൈയില്‍നിന്നു പോകേണ്ട പല സര്‍വീസുകളും റദ്ദാക്കി.

Advertisement