എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച 70കാരന്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 20th March 2014 11:05am

child-abuse

കത്ത്‌ഗോഡം: ആറ് വയസ് മുതല്‍ ഒന്‍പത് വയസ് വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച 70കാരനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയതു.

സ്‌കൂള്‍ സ്ഥാപകന്‍ ചന്ദ്ര സിങ് കര്‍ക്കിയെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ചന്ദ്ര സിങ് കര്‍ക്കി സ്ഥാപിച്ച ഹിമാലയന്‍ പബ്ലിക്ക് സ്‌കൂളിലാണ് സംഭവം.

ഇതിന് മുന്‍പും പലതവണ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

സ്‌കൂളിലെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ നെറ്റവര്‍ക്കിലൂടെ നൈനിറ്റാള്‍ എസ.എസ.പി വിമ്മി സച്ചേദ്‌വ രാമന് അയച്ചതാണ് സംഭവം പുറത്ത് വരാന്‍ കാരണമായത്.

ഓഫീസില്‍ വിളിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതെന്ന് സച്ചേദ്‌വ രാമന്‍ അറിയിച്ചു.

കര്‍ക്കി പീഡിപ്പിച്ച കുട്ടികളില്‍ ദലിത് പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. പ്രിവെന്‍ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഒഫന്‍സ് ആക്ട്, പ്രിവെന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് എഗെന്‍സ്റ്റ് എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരമാണ് കര്‍ക്കിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേ സമയം ചില എന്‍.ജി.ഒ പ്രവര്‍ത്തകര്‍ മുഖേന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കുറ്റാക്കാരെന്ന് കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ പറയുന്ന എന്‍.ജി.ഒ പ്രവര്‍ത്തകരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും സച്ചേദ്‌വ രാമന്‍ അറിയിച്ചു.

Advertisement