എഡിറ്റര്‍
എഡിറ്റര്‍
‘സപ്തതിയിലൊരു കല്ല്യാണം’; പ്രായത്തെ തോല്‍പ്പിച്ച പ്രണയവുമായി രാതിയ റാമും ജിംനാബാരി ഭായും
എഡിറ്റര്‍
Thursday 17th August 2017 11:36am

ബാഗ്‌ദോള്‍: പ്രണയത്തിന് പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് ഛത്തീസ്ഗഢിലെ രാതിയ റാമും ജിംനാബാരി ഭായും. 75 കാരനായ രാതിയ റാമിന്റെയും 70 കാരിയായ ജിംനാബാരി ഭായുടെയും വിവാഹം ഗ്രാമവാസികള്‍ ആഘോഷപൂര്‍വം കൊണ്ടാടി.

ആഗസ്റ്റ് 16 നായിരുന്നു ഇരുവരുടെയും വിവാഹം. 15 ദിവസം മുമ്പ് ഒരു പൊതു ചടങ്ങിലാണ് രാതിയ റാമും ജിംനാബാരി ഭായും തമ്മില്‍ ആദ്യമായി കാണുന്നത്.


Also Read: റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


കോര്‍വ്വാ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ഇതുവരെ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് കല്ല്യാണം നടത്തുകയായിരുന്നു.

പ്രായം തളര്‍ത്താത്ത പ്രണയം ഇരുവരുടെയും വിവാഹത്തിലേയ്ക്ക് നയിച്ചപ്പോള്‍ ബാദ്‌ഗോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. രാതിയ റാമിന്റെയും ജിംനാബാരിയുടെയും പേരക്കുട്ടികളും ചടങ്ങിന് സാക്ഷികളായി.

Advertisement