എഡിറ്റര്‍
എഡിറ്റര്‍
സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് 70 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി
എഡിറ്റര്‍
Tuesday 11th March 2014 12:03pm

passport

വാഷിങ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് 70ഓളം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി.

ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി വിസയും പാസ്‌പോര്‍ട്ടും സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയിരിക്കുന്നത്.

മോഷണം പോയ പാസ്‌പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും സാന്‍ഫ്രാന്‍സിസ്‌കോ ലോക്കല്‍ പോലീസും മോഷണം പോയ വിവരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ഫെഡറല്‍ അതോറിറ്റിയിലും നല്‍കിയിട്ടുണ്ട്.

2013 നവംബര്‍ 29ന് ശേഷമാണ് പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഇന്തോ അമേരിക്കന്‍ പ്രസിദ്ധീകരണമായ ഇന്ത്യ വെസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 22ന് തന്നെ കേസില്‍ അന്വേഷണമാരംഭിച്ചിരുന്നു. പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്കുകളും മോഷണം പോയിട്ടുണ്ടെന്ന് ബി.എല്‍.എസിലെ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മോഷണം പോയ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് റദ്ദാക്കി.

Advertisement