എഡിറ്റര്‍
എഡിറ്റര്‍
എഴുപത് മില്യണ്‍ ആളുകള്‍ ലൈംഗിക താത്പര്യമില്ലാത്തവര്‍
എഡിറ്റര്‍
Wednesday 3rd October 2012 4:43pm

പ്രശസ്ത കാനേഡിയന്‍ പ്രൊഫസര്‍ ആന്റണി ബോഗര്‍ അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ പറയുന്നത് വര്‍ധിച്ചുവരുന്ന ലൈംഗിക താത്പര്യമില്ലാത്തതിനെ കുറിച്ചാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലൈംഗിക മേഖലയില്‍ ലൈംഗികമായി ഒട്ടും ആകര്‍ഷിക്കപ്പെടാത്ത ഒരു വിഭാഗം കൂടിയുണ്ടെന്നാണ് പറയുന്നത്.

Ads By Google

വിദഗ്ധരുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഒരു ശതമാനം ആളുകള്‍ ഈ കൂട്ടത്തില്‍ പെടുന്നവരാണ്. അതായത് ലോകത്തിലെ 70 മില്യണ്‍ വരുന്ന ആളുകള്‍ ലൈംഗികമായി ഒരു താത്പര്യവുമില്ലാത്തവരാണെന്ന്.

ലൈംഗിക താത്പര്യമില്ലാത്തവര്‍ ആര്?

ലൈംഗികമായുള്ള യാതൊരു താത്പര്യവുമില്ലാത്ത ആളുകളെയാണ് പൊതുവെ ഇങ്ങനെ പറയുന്നത്. അതായത്, ശാരീരിക സൗന്ദര്യവും സെക്‌സ് അപ്പീലുമുള്ള ആളെ കണ്ടാല്‍ പോലും അയാളോട് ലൈംഗികമായ ഒരു താത്പര്യവും ഒരിക്കല്‍ പോലും തോന്നാത്ത ആളുകളാണ് ഇവര്‍.

ബോഗറിന്റെ അഭിപ്രായത്തില്‍ ഈ കൂട്ടരെ രണ്ട് വിഭാഗത്തില്‍ പെടുത്താം. ആദ്യത്തെ ഗ്രൂപ്പുകാര്‍ക്ക് ചെറിയ രീതിയിലുള്ള ലൈംഗിക താത്പര്യങ്ങളൊക്കെ തോന്നും. പക്ഷേ അത് അവര്‍ ഒരിക്കലും നേരിട്ട് പ്രകടിപ്പിക്കില്ല. സ്ഥിരമായി സ്വയം ഭോഗം ചെയ്യുന്നവര്‍ ഇക്കൂട്ടത്തില്‍ പെടുന്നവരാണ്. രണ്ടാമത്തെ ഗ്രൂപ്പില്‍ പെടുന്നവര്‍ക്ക് യാതൊരുവിധ ലൈംഗിക താത്പര്യവുമില്ലാത്തവരാണ്.

എന്നാല്‍ ബോഗറിന്റെ കണ്ടുപിടുത്തത്തെ അംഗീകരിക്കാത്തവരുമുണ്ട്. എല്ലാ മനുഷ്യര്‍ക്കും സെക്‌സ് ആവശ്യമാണെന്ന് തോന്നുമ്പോള്‍ അതിന് വേണ്ട അവയവം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നാണ് ബോഗറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അത് ശാരീരികവും ജൈവികവുമായ പല കാരണങ്ങള്‍ കൊണ്ടായിരിക്കുമെന്നാണ്  ഇവര്‍ പറയുന്നത്.

ലൈംഗികാകര്‍ഷണമില്ലാത്തവരെ പങ്കാളികള്‍ മരക്കഷണം എന്നൊക്കെ പറയാറുണ്ട് എന്ത്‌കൊണ്ട്?

മുപ്പത് വയസ്സുകാരിയായ നീന വര്‍ഗീസ് പറയുന്നത് കേള്‍ക്കുക, ‘എന്നെ എല്ലാവരും മരക്കഷണം എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. അത് കേള്‍ക്കുന്നത് വേദനിപ്പിക്കുമെങ്കിലും എനിക്ക് ലൈംഗികമായ യാതൊരു താത്പര്യവും ആരോടും തോന്നുന്നില്ല. എനിക്കുണ്ടയ അനുഭവങ്ങള്‍ അത്തരത്തിലുളളതാണ്. പുരുഷന്റെ സ്പര്‍ശനം പോലും എനിക്ക് സഹിക്കാന്‍ പറ്റാത്തതാണ്. ഇത് മാറ്റാന്‍ വേണ്ടി കൗണ്‍സിലിങ് വരെ ഞാന്‍ തേടിയിരുന്നു.’ ബോഗറിനെ എതിര്‍ക്കുന്നവര്‍ നേരത്തേ പറഞ്ഞത് പോലെ ശാരീരികവും മാനസികവും ജൈവികവുമായ അനുഭവങ്ങളാണ് നീനയെ അങ്ങനെയാക്കിയത്.

ലൈംഗികതാത്പര്യം തീരെയെല്ലെങ്കിലും ഇവര്‍ക്ക് കുടുംബം കുഞ്ഞുങ്ങള്‍ തുടങ്ങിയവയോടൊക്കെ താത്പര്യവുമുണ്ടായിരിക്കും. അതിനാല്‍ തന്നെ സെക്‌സിലേര്‍പ്പെടാതെ ഐ.വി.എഫ് പോലുള്ള വഴികളിലൂടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാവും ഇവര്‍ ശ്രമിക്കുക.

പ്രത്യേകം ഓര്‍ക്കുക, സ്വവര്‍ഗാനുരാഗികള്‍ ഒരിക്കലും ലൈംഗിക താത്പര്യമില്ലാത്തവരല്ല.

Advertisement