എഡിറ്റര്‍
എഡിറ്റര്‍
2013 ല്‍ കൊല്ലപ്പെട്ടത് 70 മാധ്യമപ്രവര്‍ത്തകര്‍
എഡിറ്റര്‍
Wednesday 1st January 2014 6:59am

journalist

ന്യൂയോര്‍ക്ക്: 2013 ല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 70! ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സിറിയയിലാണ്. 29 പേരാണ് സിറിയയില്‍ മാത്രം കൊല്ലപ്പെട്ടത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രൊടക്ട് ജേണലിസ്റ്റ് എന്ന സംഘടനയുടേതാണ് കണക്കുകള്‍. സിറിയയില്‍ നിരവധി സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

10 പേര്‍ കൊല്ലപ്പെട്ടത് ഇറാഖില്‍ വെച്ചാണ്. തിക്രിതില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടത്. ഇറാഖിലെ സലാഹുദ്ദീന്‍ ചാനല്‍ ഓഫീസില്‍ നടന്ന ആക്രമണത്തിലായിരുന്നു സംഭവം.

ഈജിപ്തില്‍ വെച്ച് ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനിടയിലാണ് ഇവരില്‍ പകുതി പേരും കൊല്ലപ്പെട്ടത്.

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Advertisement