എഡിറ്റര്‍
എഡിറ്റര്‍
ബിഗ്ബി 70 ന്റെ നിറവില്‍
എഡിറ്റര്‍
Tuesday 9th October 2012 10:57am

ബച്ചന്റെ 70-ാം പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യ ജയാ ബച്ചന്‍.

അറുപതാം പിറന്നാളിന് ബച്ചന്റെ സിനിമാജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകമാണ് പിറന്നാള്‍ സമ്മാനമായി ജയ നല്‍കിയത്. എന്നാല്‍ ഈ വര്‍ഷത്തെ പിറന്നാള്‍ മറ്റൊരു തരത്തില്‍ ആഘോഷിക്കാനാണ് തീരുമാനിച്ചതെന്നാണ് ജയാ ബച്ചന്‍ പറയുന്നത്.

Ads By Google

കഴിഞ്ഞ ഏപ്രില്‍ മുതല്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പിയൂഷ് പാണ്ഡെയുമായി ചേര്‍ന്ന് രണ്ട് ദിവസത്തെ ആര്‍ട്ട് എക്‌സിബിഷനാണ് എഴുപതാം പിറന്നാള്‍ സമ്മാനമായി ജയബച്ചന് നല്‍കുന്നത്. ബി സെവന്റി എന്നാണ് എക്‌സിബിഷന് പേരിട്ടിരിക്കുന്നത്.

ബച്ചന്റെ പിറന്നാളിന്റെ പിറ്റേന്ന് മുതല്‍ക്കാണ് എക്‌സിബിഷന്‍ ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 70 ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളുടെ ആര്‍ട്ടിസ്റ്റിക് വര്‍ക്കിനെ ക്ഷണിച്ചുകൊണ്ടുള്ള എക്‌സിബിഷന്‍ നെഹ്‌റു ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

Advertisement