എഡിറ്റര്‍
എഡിറ്റര്‍
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ വെല്ലു വിളിച്ച് ഏഴു വയസ്സുകാരന്‍; വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Saturday 25th February 2017 12:18pm

 

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഏഴു വയസ്സുകാരന്‍ ടോബി സ്മിത്ത്. അമേരിക്കയില്‍ ഒരോ ദിവസവും പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കുന്ന ട്രംപ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ തന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളും സ്വീകരിക്കവേയാണ് ഏഴു വയസ്സുകാരന്റെ പ്രസഗം ശ്രദ്ധേയമാകുന്നത്.


Also read മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ കാലുകുത്തി 


പ്രസിഡന്റിന്റെ നയങ്ങളെ താന്‍ ഭയക്കില്ലെന്ന രീതിയിലായിരുന്നു ഏഴുവയസ്സുകാരന്റെ പ്രസഗം. കുട്ടിയുടെ വാക്കുകള്‍ക്ക് മുന്നില്‍ ട്രംപിന്റെ അനുയായി കൂടിയായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ നിശബ്ദനാവുകയായിരുന്നു.

റിപ്പബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടണ്‍ സ്പ്രിംങ്‌ഡെയിലിലെ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയാണ് ഏഴു വയസ്സുകാരന്റെ പ്രസഗം കൊണ്ട് ശ്രദ്ധേയമായത്. പരിപാടിയില്‍ പങ്കെടുത്ത ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സെനറ്റംഗം ടോം. ട്രംപിന്റെ ഭരണത്തിനു കീഴിലെ ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ ‘അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന പേരിലായിരുന്നു പരിപാടി. ഭരണനേട്ടങ്ങളെന് പേരില്‍ സംസാരിച്ച് കൊണ്ടിരുന്ന ടോം കുട്ടിയുടെ പ്രംസഗത്തിനു ശേഷം നിശബ്ദനാവുകയായിരുന്നു.

മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തെക്കുറിച്ചായിരുന്നു ടോബി സ്മിത്തിന്റെ പ്രസംഗം തന്റെ കാഴ്ചപ്പാടുകള്‍ സെനറ്റര്‍ക്ക് മുന്നില്‍ ധൈര്യത്തോടെ അവതരിപ്പിച്ച കുട്ടിയുടെ വാക്കുകളെ കയ്യടിയോടെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.
‘ട്രംപിനു കുട്ടികളുടെ സന്തോഷത്തെക്കാള്‍ പ്രാധാന്യം മതില്‍ നിര്‍മ്മിക്കുന്നതിനാണോ എന്നും ടോബി ചോദിക്കുന്നുണ്ട്.

‘ട്രംപ് മെക്‌സിക്കന്‍ ജനതയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ എനിക്കും എന്റെ മുത്തശ്ശിക്കും നമ്മള്‍ക്കെല്ലാവര്‍ക്കും അങ്ങിനെയല്ല തോന്നുന്നത്’. ട്രംപ് കുട്ടികളുടെ പാര്‍ക്കും വിനോദങ്ങളും സന്തോഷം ലഭിക്കുന്ന എല്ലാ കാര്യങ്ങളും ഇല്ലാതാക്കുകയാണ്. ഒരു മതിലിനു വേണ്ടി ഇത്രയധികം പണം ചിലവഴിക്കാന്‍ പാടില്ല.’ ടോബി സെനറ്റര്‍ ഇടപെടുന്നതിന് മുമ്പ് പറഞ്ഞവസാനിപ്പിച്ചു.

വീഡിയോ കാണം

Advertisement