പ്യൂപ്പ


ലോകത്തില്‍ എന്നും മനുഷ്യന് വിസ്മയം നല്‍കിയിട്ടുള്ള നിര്‍മ്മിതികളാണ് ലോകാത്ഭുതങ്ങളായി പരിഗണിക്കുന്നത്. ലോക മഹാത്ഭുതങ്ങളുടെ പട്ടിക എന്നും മാറിക്കൊണ്ടിരിക്കും. പുരാതന ലോകത്തെ ലോകാത്ഭുതങ്ങളായി പരിഗണിക്കുന്ന 7 നിര്‍മ്മിതികളെ കുറിച്ചാകട്ടെ ഇന്നത്തെ ചര്‍ച്ച.

1. ഗിസയിലെ പിരമിഡ്

ഈജിപ്തിലെ ഫറോവയായിരുന്ന കുഫുവിന്റെ ശവകുടീരമാണ് ഗിസയിലെ പിരമിഡ്. ബി.സി 2560-ാണ് ഇത് നിര്‍മ്മിച്ചത്.2.3 ദശലക്ഷം ചുണ്ണാമ്പുകല്ലുകള്‍ വേണ്ടിവന്നു ഇത് നിര്‍മ്മിക്കാന്‍. ഇവയെല്ലാം നൈല്‍ നദിയിലൂടെയാണ് കൊണ്ടുവന്നത്. 146.5 മീറ്ററാണ് ഇതിന്റെ നീളം.

2. റോഡിലെ പ്രതിമ

ക്രിസ്തുവിനു മുമ്പ് 292നും 280നും ഇടയിലാണ് ഗ്രീക്ക് ദേവനായ ഹീലിയോസിന്റെ ഈ പ്രതിമ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. 30 മീറ്റര്‍ നീളമുള്ള ഇത് ഇരുമ്പുകൊണ്ടും വെങ്കലം കൊണ്ടുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രീസിലെ റോഡ് എന്ന നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

3. ബാബിലോണിലെ ആടുന്ന പൂന്തോട്ടം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന ലോക മഹാത്ഭുതമാണ് ആടുന്ന പൂന്തോട്ടം. ക്രിസ്തുവിന് മുമ്പ് 600-ല്‍ ബാബിലോണിയന്‍ രാജാവായ നെബുചദ്‌നേസര്‍ രണ്ടാമനാണ് ഇത് നിര്‍മ്മിച്ചത്.

4. ആര്‍ത്തെമീസ്സിന്റെ ക്ഷേത്രം

വേട്ടയാടലിന്റെ ഗ്രീക്ക് ദേവതയായ ആര്‍ത്തമീസിന്റെ ക്ഷേത്രമാണ് ലോകമഹാത്ഭുതങ്ങളില്‍ അടുത്തത്. ക്രിസ്തുവിനുമുമ്പ് 550-നടുത്ത് ഏകദേശം 120 വര്‍ഷം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ബി.സി.356 ജൂലെ 21-ന് ഹീറോ സ്ട്രാറ്റസ് എന്നയാള്‍ ഈ ക്ഷേത്രത്തിന് തീ കൊളുത്തി. എഫീഷ്യന്‍സ് അയ്യാളെ വധ ശിക്ഷക്ക് വിധിച്ചു.

5. അലക്‌സാണ്‍ഡ്രിയയിലെ ലെറ്റ് ഹൗസ്

ക്രിസ്തുവിനുനുമ്പ് 280നും 247നുമിടക്കാണ് അലക്‌സാണ്‍ഡ്രിയയിലെ ലെറ്റ് ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്. 120-140 അടിയാണ് ഇതിന്റെ ഉയരം.

6.സിയൂസിന്റെ പ്രതിമ

ഗ്രീസിലെ ഒളിമ്പിയയിലാണ് സിയുസിന്റെ പ്രതിമ സ്ഥിതിചെയ്യുന്നത്. ബി.സി. 432-ലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. 12 മീറ്റര്‍ നീളമുണ്ട് ഈ പ്രതിമക്ക്.

7.ഹാലിക്കാര്‍ണസസിലെ സ്മാരകം

പേര്‍ഷ്യര്‍ സാമ്രാജ്യത്തിന്റെ ഗവര്‍ണറാണ് ഈ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ക്രിസ്തുവിന് മുമ്പ് 353നും 35നും ഇടയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്.