Categories

ചര്‍മ സൗന്ദര്യത്തിന് ഏഴ് മാര്‍ഗങ്ങള്‍

സൗന്ദര്യം വര്‍ദ്ധിക്കാനായി എന്തു റിസ്‌കും എടുക്കാന്‍ തയാറായ ഒരു ജനതയുടെ കാലമാണിത്. എന്നാല്‍ ഈ റിസ്‌കെല്ലാം ഫലം നല്‍കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ഇല്ലെന്നായിരിക്കും മിക്കവരും നല്‍കുന്ന ഉത്തരം. എന്നാല്‍ ഈ ഏഴുകാര്യങ്ങള്‍ കൂടി പരിശോധിക്കൂ. തീര്‍ച്ചയായും നിങ്ങളില്‍ മാറ്റങ്ങളുണ്ടാവും.

1വെള്ളം ധാരാളം കുടിക്കുക. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇതിലെന്ത് കാര്യമുണ്ടെന്ന്. എന്നാല്‍ ഇതിലാണ് കാര്യമുള്ളത്. ഏഴ് ഗ്ലാസ് എന്ന നിയമം നിങ്ങള്‍ വിട്ടേക്കുക. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കും.

2 സൂര്യപ്രകാശം ചെറിയതോതില്‍ ശരീരത്തിന് നല്ലതാണ്. എന്നാല്‍ നന്നായി സൂര്യപ്രകാശമേല്‍ക്കുന്നത് ത്വക്ക് കേന്‍സര്‍ വരെയുണ്ടാക്കാം. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ത്വക്ക് രോഗങ്ങളുണ്ടാക്കും. അതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്നും ഒരു മറനല്ലതാണ്.

3 ഈര്‍പ്പം. ശരീരത്തിലെപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ നല്ല മോയ്‌സ്‌റ്റൈസിങ് ക്രീമുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീരത്തെ സ്മൂത്താക്കും.

4 കൈയും കഴുത്തും പ്രധാനമാണ്. നിങ്ങളുടെ മുഖം സുന്ദരമായി സൂക്ഷിക്കുന്നതോടൊപ്പം കൈയ്യും കഴുത്തും വൃത്തിയായി സൂക്ഷിക്കുക. ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള ക്രീമുകള്‍ കഴുത്തിലും കൈയിലും പുരട്ടുന്നത് മുഖം പോലെ തന്നെ അവയ്ക്കും തിളക്കം കൂട്ടുന്നതിന് സഹായിക്കും.

5 നല്ല ഭക്ഷണം. പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ എ, സി, ഇ എന്നിവ ചര്‍മ സംബന്ധങ്ങളായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

6 വ്യായാമം. നിങ്ങളുടെ മുഖത്തോടൊപ്പം ശരീരവും തിളങ്ങണമെങ്കില്‍ ഫേഷ്യല്‍ മാത്രം ചെയ്താല്‍ പോരാ. അതുകൊണ്ട് വ്യായാങ്ങള്‍ മുറതെറ്റാതെ ശീലിക്കുക.

7 നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ മു ഴുകുക. നിങ്ങളുടെ മനസു ഹാപ്പിയാണെങ്കില്‍ ഓട്ടോമാറ്റിക്കായി ശരീരവും ഹാപ്പിയായിക്കോളും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.