ന്യദല്‍ഹി: വനിതാബില്‍ അവതരണ സമയത്ത് രാജ്യ സഭയില്‍ ബഹളമുണ്ടാക്കിയ ഏഴ്് എം പിമാരെ സസ്‌പെന്‍ന്റ് ചെയ്തതായി രാജ്യസഭ ഉപദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. രാജ്യസഭ അദ്ധ്യക്ഷനെ കയ്യേന്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് നടപടി.

ഐജാസ് അലി, നന്ദകിഷോര്‍ യാദവ്, സുഭാഷ് യാദവ്, ഷബീര്‍ അലി, വീര്‍ പാല്‍ സിങ്ങ്, അമര്‍ ആലം ഖാന്‍, കമാല്‍ അക്തര്‍ എന്നിവരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍ എസ് പി, ജെ ഡി യു, ആര്‍ ജെ ഡി, എല്‍ ജെ ഡി അംഗങ്ങളാണിവര്‍..

അതിനിടെ വനിതാ ബില്‍ വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. രാവിലെ ചിലി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് രാജ്യസഭ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവയിലെ അംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവച്ചതായി ചെയര്‍മാന്‍ ഹമീദ് അന്‍സാരി അറിയിച്ചു.