എഡിറ്റര്‍
എഡിറ്റര്‍
7 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി ഛത്തീസ്ഗഢ് പൊലീസ്
എഡിറ്റര്‍
Tuesday 21st February 2017 10:00pm

റായ്പൂര്‍:  ഛത്തീസ്ഗഢിലെ നാരായണന്‍പൂരില്‍ ഏറ്റുമുട്ടലില്‍ 7 നക്‌സലൈറ്റുകളെ വധിച്ചതായി ഛത്തീസ്ഗഢ് പൊലീസ്. നാരായണന്‍ പൂരിലെ പുഷ്പല്‍ ഗ്രാമത്തിലുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡി.എം അശ്വതിപറഞ്ഞു.

ഡിസ്ട്രിക്ട് റിസര്‍വ് ഗ്രൂപ്പും ജില്ലാ പൊലീസുമാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്നും വെടിവെയ്പ് ഉണ്ടായപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Read more: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ചര്‍ച്ചചെയ്യുന്ന ഹാളിനു പുറത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ റാലി


കൊല്ലപ്പെട്ടവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. തലസ്ഥാനമായ റായ്പൂരില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയായിട്ടാണ് പുഷ്പല്‍ സ്ഥിതി ചെയ്യുന്നത്.

ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടി സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റിരുന്നു.

Advertisement