urumiന്യൂദല്‍ഹി: ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. മേല്‍വിലാസം, അകം, കര്‍മയോഗി, ബോംബെ മാര്‍ച്ച് 12, ചാപ്പാകുരിശ്, ട്രാഫിക്, ഉറുമി എന്നീ ചിത്രങ്ങളാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് നവാഗത സംവിധായകന്‍ മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് മേല്‍വിലാസം. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന് സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചില സവര്‍ണ പട്ടാളമേധാവികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ജാതിസ്പര്‍ധയും ഈ ചിത്രം തുറന്നുകാട്ടുന്നു.

Subscribe Us:

ഷേക്‌സ്പിയറുടെ വിശ്വവിഖ്യാത നാടകമായ ഹാംലറ്റിനെ ഉപജീവിച്ച് കേരളീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് കര്‍മയോഗി. ഇന്ദ്രജിത്ത്, സൈജുകുറുപ്പ്, തലൈവാസല്‍ വിജയ്, അശോകന്‍ , എം ആര്‍ ഗോപകുമാര്‍ , പത്മിനി കോലാപ്പുരി, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത. ദേശീയ അവാര്‍ഡ് ജേതാവായ വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്.

മമ്മൂട്ടിയെ നായകനാക്കി പ്രമുഖ തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ മാര്‍ച്ച് 12. ലാല്‍, ഇര്‍ഷാദ്, അനില്‍ മുരളി, സുധീര്‍ കരമന, ശ്രീരാമന്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാദിഖ്, ജയന്‍, കൊച്ചുപ്രേമന്‍, ജോ, മണികണ്ഠന്‍ പട്ടാമ്പി, അരുണ്‍ നാരായണന്‍, സന്തോഷ്, മാസ്റ്റര്‍ ഫ്‌ളെമിന്‍ ഫ്രാന്‍സിസ്, റോമ, ശാരി, ജ്യോതി, ശരണ്യ, രഞ്ജുഷ മേനോന്‍, ശോഭാ സിംഗ്, മീനാക്ഷി, ചിന്നു, മിനി അരുണ്‍, സുധാ നായര്‍, അര്‍ച്ചന, ബിന്ദു വരാപ്പുഴ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

യുവതാരങ്ങളെ അണിനിരത്തി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാപ്പാകുരിശ്. സമീര്‍ താഹിര്‍ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, റോമ, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

രാജേഷ്പിള്ള സംവിധാനം ചെയ്ത ചിത്രമാണ് ട്രാഫിക്. ശ്രീനിവാസന്‍, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന