Categories

ചുമയും ജലദോഷവും അകറ്റാന്‍ വീട്ടുവഴികള്‍

coldമഴക്കാലമായതോടെ ജലദോഷവും ചുമയും കുട്ടികളെ ഏറെ ബുദ്ധിമുട്ടുക്കുകയാണ്. കുട്ടിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഈ വിട്ടുവഴികള്‍ പരീക്ഷിക്കൂ.

ആവി:

കുട്ടിയ്ക്ക് ജലദോഷമുണ്ടെങ്കില്‍ ആവി പിടിപ്പിക്കുക. ഒരു വലിയ പാത്രത്തില്‍ ചൂടുവെള്ളമെടുത്ത് പത്തുമിനിറ്റോളം അതിന്റെ ആവി കുട്ടിയെ പിടിപ്പിക്കുക.

തേന്‍:

നിങ്ങളുടെ കൈ തേനില്‍ മുക്കി കുട്ടിയെക്കൊണ്ട് നക്കിക്കുക. ദിവസം മൂന്നു നാലു തവണ ഇങ്ങനെ ചെയ്യാം.

ജീരകം:

ജീരകവും തുളസിയുമിട്ട് വെള്ളം തിളപ്പിക്കുക. ഇത് കുടിയ്ക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും.

മസാജ്:

രണ്ടുവയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണിത്. കടുകെണ്ണയും വെളുത്തുള്ളിയും യോജിപ്പിച്ച് നിങ്ങളുടെ കുട്ടിയുടെ നെഞ്ചിലും പുറത്തും കഴുത്തിന്റെ ഭാഗത്തും തടവുക.

ധാരാളം വെള്ളം കൊടുക്കുക:

ജലദോഷവും ചുമയുമൊക്കെയുണ്ടെങ്കിലും കുട്ടിക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം.

ഉപ്പുവെള്ളം കവിളുക:

ഒരു ഗ്ലാസില്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പിടുക. ഇത് കവിളുന്നത് തൊണ്ടവേദനയ്ക്കു നല്ലതാണ്.

മഞ്ഞളും പാലും:

ഒരു ഗ്ലാസ് ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാദിവസവും രാത്രി ഇതു കുട്ടിക്കു കുടിക്കാന്‍ നല്‍കുക. ഇത് തൊണ്ടവേദന അകറ്റുകയും മൂക്കിലൊപ്പ് ഇല്ലാതാക്കുകയും ചെയ്യും.

Tagged with: |