എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ കലാപം: ബംഗ്ലാദേശില്‍ 7 പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Wednesday 27th November 2013 1:03am

bangla

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു തെരഞ്ഞടുപ്പ് തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തില്‍ ഏഴു മരണം.

മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് (ബി.എന്‍.പി)പാര്‍ട്ടി നടത്തുന്ന ദേശ വ്യാപക ഉപരോധത്തിനിടെയുണ്ടായ കലാപത്തിലാണ് ഏഴ് പേര്‍ക്ക് ജീവന്‍ ന്ഷ്ടപ്പെട്ടത്.

അക്രമികള്‍ പല പ്രധാന റെയില്‍പാളങ്ങളും പൊളിച്ച് മാറ്റുകയും റോഡുകള്‍ തകര്‍ക്കുകയും ബസുകള്‍ കത്തിക്കുകയും ചെയ്തു. പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ചുള്ള ആക്രമണവും  നടന്നു. പലയിടങ്ങളിലും പ്രക്ഷോഭകാരികളുമായി പോലീസ് ഏറ്റുമുട്ടലുമുണ്ടായി.

സെന്‍ട്രല്‍ കോമില്ലയില്‍ ബോംബ് ദേഹത്ത് വീണ് ഒരു യുവാവ്  തത്ക്ഷണം മരിച്ചു. ഒരു റിക്ഷാക്കാരന്‍ മറ്റൊരാക്രമണത്തിലും കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഇസ്വാര്‍ഡിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് അക്രമികള്‍ തീകൊളുത്തി.

സെന്‍ട്രല്‍ ബ്രഹ്മന്‍ബാരിയയില്‍ റെയില്‍പാളം തകര്‍ത്തത് മൂലം ധാക്കചിറ്റഗോംഗ് പാതയിലെ റെയില്‍ഗതാഗതം തടസപ്പെട്ടു. 2014 ജനുവരി 5 ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

നിക്ഷ്പഷമായ ഇടക്കാല സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വിവിധ കക്ഷികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭയെയാണ് പ്രധാനമന്ത്രി ഷേഖ് ഹസീന ഏല്‍പ്പിച്ചിരിക്കുന്നത്.

സര്‍വ്വകക്ഷി മന്ത്രിസഭയില്‍ ചേരാന്‍ പ്രധാനമന്ത്രി ബി.എന്‍.പി നേതാക്കളോട് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് തിരസ്‌കരിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമായത്ത് ഇസ്ലാം പാര്‍ട്ടിയും 48 മണിക്കൂര്‍ സമരത്തിന് ആഹ്വാനം നല്‍കുകയായിരുന്നു.

Advertisement