മനില: ഫിലിപ്പൈന്‍സില്‍ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്. മധ്യ ഫിലിപ്പൈന്‍സിലെ കിഴക്കന്‍ സമാറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

സമര്‍ പ്രവിശ്യയുടെ തീരപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സുനാമി മുന്നറിയിപ്പ് ഏജന്‍സികള്‍ വ്യക്തമാക്കി. സമറിലെ ഗ്വിനയില്‍ നിന്നും നൂറ്റി നാല്‍പ്പത്തിയാറ് കിലോമീറ്റര്‍ അകലെ 32 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

Ads By Google

ഭൂകമ്പത്തെത്തുടര്‍ന്ന് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, തായ്‌വാന്‍, ന്യൂ ഗ്വിനിയ, അമേരിക്കന്‍ പ്രവിശ്യയായ ഹവാ-2 ഉള്‍പ്പടെയുള്ള ദ്വീപുകള്‍ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഓസ്‌ട്രേലിയന്‍ തീരപ്രദേശങ്ങളില്‍ സുനാമി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഏജന്‍സികള്‍ പറഞ്ഞു.