എഡിറ്റര്‍
എഡിറ്റര്‍
ഒത്തുകളി വിവാദം ലോക ഫുട്‌ബോളിലും
എഡിറ്റര്‍
Tuesday 5th February 2013 10:54am

സൂറിക്ക്: ഫുട്‌ബോളിലും ഒത്തുകളി വിവാദം പടരുന്നു. ലോക ഫുട്‌ബോളില്‍ 2008 – 11 കാലഘട്ടത്തില്‍ ഏതാണ്ട് 680 മല്‍സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് യൂറോപ്യന്‍ പൊലീസ് കണ്ടെത്തി.

Ads By Google

യൂറോപ്പില്‍ ഏതാണ്ട് 380 മല്‍സരങ്ങളിലാണ് ഒത്തുകളി കണ്ടെത്തിയത്. ലോകകപ്പ്, യൂറോപ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ചാമ്പ്യന്‍സ് ലീഗ് കളികളും ഇതില്‍ പെടും.

15 രാജ്യങ്ങളില്‍ നടന്ന സംയുക്ത അന്വേഷണത്തില്‍ റഫറിമാരും കളിക്കാരും മറ്റു കുറ്റവാളികളുമടക്കം 425 പേരോളം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി യൂറോപ്യന്‍ പൊലീസ് മേധാവി റോബ് വെയ്ന്റൈറ്റ് പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളിലായി ഏതാണ്ടു മുന്നൂറോളം കളികളും. ഏഷ്യയില്‍ തുടക്കമിട്ട ഒത്തുകളിയില്‍നിന്ന് എണ്‍പതു ലക്ഷത്തോളം യൂറോയാണു വരുമാനമായി നേടിയിട്ടുള്ളത്.

ആഫ്രിക്കയിലെ ഒരു ലോകകപ്പ് യോഗ്യതാ മല്‍സരവും മധ്യ അമേരിക്കയിലെ ഒരു കളിയും സംശയത്തിന്റെ നിഴലിലുണ്ട്. ലോകകപ്പ്, യൂറോകപ്പ് മല്‍സരങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ലീഗ് മല്‍സരങ്ങളിലും വാതുവയ്പ് നടന്നിട്ടുണ്ട്.

ഓരോ മല്‍സരത്തിനും കളിക്കാര്‍ക്കും റഫറിമാര്‍ക്കും നല്‍കാനായി ഏതാണ്ട് ഒരു ലക്ഷം യൂറോ വീതമാണു ലോകമെമ്പാടും ചെലവഴിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്റര്‍നെറ്റും ഫോണും വഴി ഏഷ്യയിലെ ഇടപാടുകാരുമായിട്ടായിരുന്നു വാതുവയ്പ്.

Advertisement