എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ അക്രമങ്ങള്‍ക്കിടയില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു
എഡിറ്റര്‍
Tuesday 12th November 2013 1:24am

chattisgarh-elec

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മാവോയിസ്റ്റ് നീക്കത്തിനിടെയാണ് വോട്ടെടുപ്പ് നടന്നത്.

18 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 67% പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ പോളിങ് മന്ദഗതിയിലായിരുന്നു.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ കാംഗറിലും, സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു.

ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചിരുന്നു. അക്രമം വ്യാപകമായതോടെ ചില മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റുകള്‍ പോളിങ് സാമഗ്രികള്‍ നശിപ്പിക്കുകയും

കാംഗറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ  ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

ദന്തേവാഡയില്‍ 45ഉം നാരായണ്‍പൂരില്‍ 32ഉം കോണ്ടയില്‍ 40ഉം ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കോണ്ടയിലെ ഒരു ബൂത്തില്‍ ആരും വോട്ട് ചെയ്യാനെത്തിയില്ല.

അതിനിടെ ദന്തേവാഡയിലേയും ബിജാപൂരിലേയും പോളിങ് സ്‌റ്റേഷനുകളില്‍ നിന്ന് ചെറു ബോംബുകളും കണ്ടെടുത്തു.

Advertisement