എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിനിന്ന് 65ാം റിപ്പബ്ലിക് ദിനം
എഡിറ്റര്‍
Sunday 26th January 2014 7:53am

republic-day

ന്യൂദല്‍ഹി: കനത്ത സുരക്ഷകള്‍ക്കിടയില്‍ ഇന്ത്യക്കിന്ന് ഇന്ന് 65ാം റിപ്പബ്ലിക് ദിനം.

രാവിലെ 10 മണിക്ക് ദല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഷ്ട്രപതി ഭവന്‍ മുതല്‍ ചെങ്കോട്ട വരെ നീളുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തിന്റെ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനായി നിശ്ചല ദൃശ്യങ്ങളും അണിനിരത്തുന്നുണ്ട്.

ഇത്തവണ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ആണ് മുഖ്യാദിതി. കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ ഒപ്പനയും പരേഡില്‍ ഉണ്ടാകും.

കര-നാവിക-വ്യോമ സേനാംഗങ്ങള്‍ക്കു പുറമെ എന്‍.സി.സി കേഡറ്റുകളും അര്‍ധസൈനികരും ഉള്‍പ്പെടെ 5000 പേരാണ് പരേഡില്‍ അണിനിരക്കുന്നത്.
പരേഡില്‍ ഇന്ത്യയുടെ ആദ്യ സ്വദേശി നിര്‍മിത യുദ്ധവിമാനയായ തേജസ്, അര്‍ജുന്‍ എം.കെ 2, ടി 90 ഭീഷ്മ ടാങ്ക് തുടങ്ങിയവും പ്രദര്‍ശിപ്പിക്കും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഉച്ചവരെ മെട്രോകള്‍ അടച്ചിട്ടുണ്ട്. രാജ്പഥിലും ചെങ്കോട്ടയിലും 160 സിസിടിവി ക്യാമറകറളും സ്ഥാപിച്ചു.

അതേസയമം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഒന്നിലധികം സ്ഥോടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

Advertisement