Categories

സംസ്ഥാന മന്ത്രിസഭയിലെ ഏഴുമന്ത്രിമാര്‍ പിന്തുണ പിന്‍വിലച്ചതോടെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ് യെദ്യൂരപ്പ സര്‍ക്കാര്‍. കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള ഭരണ അട്ടിമറിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി ജെ പി ദേശീയ നേതാവ് വെങ്കയ്യ നായിഡു ആരോപിച്ചു.

‘ കര്‍ണാടകയില്‍ ഭരണഅട്ടിമറിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന് കേന്ദ്രസര്‍ക്കാറിന്റേയും ജനതാദള്‍ സെക്കുലറിന്റേയും സഹായം അവര്‍ക്ക് ലഭിക്കുന്നുണ്ട്. 12 ാം തീയതി ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും എന്തിനാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല’

‘ കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലേറിയത് കോണ്‍ഗ്രസിന് ഇനിയും അംഗീകരിക്കാനായിട്ടില്ല. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. അധികാരം നഷ്ടപ്പെട്ടതിന്റെ പ്രയാസത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ്. ‘

‘ ഇടതുപക്ഷം പിന്തുണ പിന്‍വിലച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് രാജിവച്ചിട്ടുണടായിരുന്നില്ല. മറ്റുപാര്‍ട്ടികളെ കൂട്ടുപിടിച്ച് ഭൂരിപക്ഷം തെളിയിച്ചു. ഇതാണ് കര്‍ണാടകയിലും നടക്കുന്നത്. 12 ന് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഉറപ്പാണ്, അത് തെളിയിക്കുകയും ചെയ്യും’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.