എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ മെയിന്റനന്‍സും വില്‍പ്പനയും: സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടി
എഡിറ്റര്‍
Tuesday 23rd August 2016 3:12pm

mobile repairറിയാദ്: മൊബൈല്‍ഫോണ്‍ മെയിന്റനന്‍സ് ചെയ്യാനും വില്‍പ്പന നടത്താനുമുള്ള പ്രത്യേകപരിശീലനം ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പ്പറേഷന്റെ കീഴില്‍ 6200 സത്രീകള്‍ക്ക് നല്‍കിയതായി ടിവിടിസി വക്താക്കള്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികള്‍ക്കായി സൗദിയിലെ 19 ടെക്‌നിക്കള്‍ കോളേജുകളില്‍ ഉടന്‍ തന്നെ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ടിവിടിസി വക്താവ് ഫഹദ് അല്‍ ഒത്തെബി പറഞ്ഞു.

മൊബൈല്‍ മെയിന്റനന്‍സ് രംഗത്തും വില്‍പ്പനരംഗത്തും വിദഗ്ധരായവരാണ് ഇത്തരം പരിശീലന പരിപാടികള്‍ നടത്തുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നടത്തുന്നത്.

മൊബൈല്‍രംഗത്ത് താത്പര്യമുള്ളവരാണ് പരിശീലന പരിപാടിക്ക് എത്തുന്നത്. 92.3 ശതമാനം യുവതികളാണ് പരിശീലന പരിപാടിക്കായി എത്തിച്ചേര്‍ന്നതെന്നും ടിവിടിസി പറയുന്നു.

Advertisement