എഡിറ്റര്‍
എഡിറ്റര്‍
അത്താഴം വിളമ്പാന്‍ വൈകി: 60 കാരന്‍ ഭാര്യയെ വെടിവെച്ചുകൊന്നു
എഡിറ്റര്‍
Monday 10th July 2017 9:51am

ഗാസിയാബാദ്: അത്താഴം വിളമ്പാന്‍ വൈകിയതിന് 60കാരന്‍ ഭാര്യയെ വെടിവെച്ചുകൊന്നു. ഗാസിയാബാദില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അശോക് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച 11.45 ഓടെയാണ് സംഭവം. സുനൈന (55) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കാണ് സുനൈനയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ സര്‍വോദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

‘ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ തന്നെ രോഗി മരിച്ചിട്ടുണ്ടായിരുന്നു.’ ഡോക്ടര്‍ നീരജ് ഗാര്‍ഗി പറഞ്ഞു.

സംഭവം നടക്കുന്ന സമയത്ത് ഇവരുടെ മകന്‍ റിങ്കുവും ഭാര്യ സോണിയും ഏഴും നാലും വയസുള്ള മക്കളും സ്ഥലത്തുണ്ടായിരുന്നു.


Don’t Miss: ദല്‍ഹി നിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍


‘ഒമ്പതുമണിയോടെയാണ് അച്ഛന്‍ വീട്ടിലെത്തി. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. 11 മണിയോടെ അദ്ദേഹം അമ്മയെ വിളിച്ച് അത്താഴത്തിന് ആവശ്യപ്പെട്ടു. ഭക്ഷണം എത്തിക്കാന്‍ അല്പം വൈകിയതോടെ വഴക്കായി. തുടര്‍ന്ന് അച്ഛന്‍ ഒരു തോക്കെടുത്ത് അമ്മയെ ഭീഷണിപ്പെടുത്തി. ഞാനും ഭാര്യയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ അദ്ദേഹം അമ്മയ്ക്കുനേരെ വെടിയുതിര്‍ത്തു. തലയ്ക്കുവെടിയേറ്റ അമ്മ ഉടന്‍ സ്ഥലത്തുവീണു.’ റിങ്കു പറയുന്നു.

പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റംസമ്മതിച്ചു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇത് നിയമവിരുദ്ധമായി സൂക്ഷിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

Advertisement