എഡിറ്റര്‍
എഡിറ്റര്‍
നെല്ലിന്റെ താങ്ങുവിലയായി 60 കോടി രൂപകൂടി അനുവദിച്ചു
എഡിറ്റര്‍
Saturday 18th August 2012 11:42am

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്  തുക നല്‍കുന്നതിന് 60 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു.

Ads By Google

ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി ബന്ധപ്പെട്ട ജില്ലകള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ്-രജിസ്‌ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ഇതോടെ 2011-12 രണ്ടാം സീസണ്‍ വരെയുള്ള മുഴുവന്‍ കുടിശികത്തുകയും കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

2011-12 രണ്ടാം സീസണില്‍ 5.04 ലക്ഷം ടണ്‍ നെല്ലാണ് കര്‍ഷകരില്‍ നിന്ന് താങ്ങുവില നല്‍കി സപ്ലൈകോ സംഭരിച്ചത്.  608 കോടി രൂപയാണ് ഇതിന്റെ വില.  ഇതില്‍ 548 കോടി രൂപ നേരത്തെ നല്‍കിയിരുന്നു.

Advertisement