പെഷവാര്‍: അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് അമേരിക്കയുടെ ആളില്ലാ വിമനാം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ വസീറിസ്ഥാനില്‍ മിറാന്‍ഷയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ദത്താഖേല്‍ മേഖലയിലാണ് ആക്രമണം നടത്തിയത്. ആറുതവണയാണ് യുഎസ് ഡ്രോണ്‍ (പൈലറ്റില്ലാത്ത ചെറുവിമാനം) ഉപയോഗിച്ചു മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.

അതിര്‍ത്തിയിലുണ്ടായിരുന്ന സൈനികരാണ് മരിച്ചവരെന്ന് പാകിസ്ഥാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒരു വീടും ഒരു വാഹനവും ലക്ഷ്യമാക്കായിയിരുന്നു ആക്രമണങ്ങള്‍. ദത്താഖേല്‍ അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അല്‍ഖ്വയ്ദയുടെയും പ്രധാന താവളങ്ങളിലൊന്നാണ്. ഒരാഴ്ചക്കിടെ ഇതു മൂന്നാം തവണയാണ് വസീറിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത്.

Subscribe Us:

പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം നടത്താന്‍ യുഎസിന് അനുമതി നല്‍കിയിട്ടില്ലെന്നു പാക്ക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതാനും മാസങ്ങളായി പാക്ക്-യുഎസ് ബന്ധം വഷളാകാന്‍ കാരണം യു.എസിന്റെ ഭാഗത്തു നിന്നുളള ഇത്തരം നീക്കങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Malayalam News