സിങ്ഭം: ഝാര്‍ഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് ജനക്കൂട്ടം ആറുപേരെ തല്ലിക്കൊന്നു. രണ്ട് സ്ഥലങ്ങളിലായി നടന്ന അക്രമണത്തിലാണ് ആറു പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തത്.


Also read ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് 


സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസിനു നേരെയും അക്രമണം ഉണ്ടായി. നിരവധി പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

സിങ്ഭം ജില്ലയില്‍ നടന്ന സംഘര്‍ഷത്തില്‍ വികാസ് കുമാര്‍, ഗൗതം കുമാര്‍, ഗണേഷ് ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പൊലീസ് വ്യക്തമാക്കി.


Dont miss ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; മഞ്ജു വാര്യര്‍ പൊലീസില്‍ പരാതി നല്‍കി


തൊട്ടടുത്ത ജില്ലയില്‍ നടന്ന മറ്റൊര അക്രമണത്തിലാണ് മറ്റു മൂന്നു പേര്‍ കൊല്ലപ്പെട്ടത്. നയീം, സെരാജ് ഖാന്‍, സജ്ജൂ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള പരാതികള്‍ വ്യാപകമാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്കടത്ത് ആരോപിച്ചാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.